Categories: latest news

‘എങ്ങനെയുണ്ട് മൂക്കുത്തി’; പുതിയ ചിത്രങ്ങളുമായി നിമിഷ സജയന്‍

പുതിയ ചിത്രങ്ങളുമായി നടി നിമിഷ സജയന്‍. പുതിയ മൂക്കുത്തി ധരിച്ചുള്ള ചിത്രങ്ങളാണ് നിമിഷ പങ്കുവെച്ചത്. സുന്ദരിയായാണ് നിമിഷയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ജിസ് ജോയ് സംവിധാനം ചെയ്ത ‘ഇന്നലെ വരെ’ എന്നിവയാണ് നിമിഷയുടെ റിലീസ് ചെയ്ത അവസാന സിനിമകള്‍. ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയില്‍ ടൊവിനോയുടെ നായികയായും നിമിഷ അഭിനയിക്കും.

1997 ജനുവരി നാലിനാണ് നിമിഷയുടെ ജനനം. ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

മഞ്ജുവിന്റെ വിവാഹം വലിയ ഷോക്കായിപോയി, നല്ല കഴിവുള്ള കുട്ടിയായിരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

4 hours ago

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

4 hours ago

ബിഗ്‌ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ല: സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

4 hours ago

ക്യൂട്ട് ഗേളായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago