Uorfi Javed
ഗ്ലാമറസ് വേഷത്തില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്. ഹോട്ട് വേഷത്തിലുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
വ്യത്യസ്തമായ വസ്ത്രങ്ങളാണ് താരം എപ്പോഴും ധരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള താരമാണ് ഉര്‍ഫി. എവിടെയും കാണാത്ത വസ്ത്രങ്ങള്‍ പലപ്പോഴും താരം ഉപയോഗിക്കാറുണ്ട്. ആരും ധരിക്കാന്‍ തിരെഞ്ഞെടുക്കാത്ത സാധനങ്ങള്‍ ഉപയോഗിച്ച് വസ്ത്രം ഉണ്ടാക്കുന്നത് താരത്തെ വ്യത്യസ്തയാക്കുന്നു. ബ്ലേഡ്, കയര്‍ എന്നിവ കൊണ്ടുള്ള ഉര്‍ഫിയുടെ വസ്ത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.
അസാധാരണമായ ഫാഷന്‍ അവതരണത്തിലൂടെ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ താരമായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും തിളങ്ങുന്ന താരത്തിന്റെ വസ്ത്ര ധാരണത്തിലെ പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്ന ലക്ഷ കണക്കിന് ആളുകളാണുള്ളത്.
അഭിനേത്രിയെന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും അറിയപ്പെടുന്ന ഉര്‍ഫി ജാവേദ് കഴിഞ്ഞ വര്‍ഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാര്‍ത്ഥി കൂടിയാണ്.
ഉത്തര്‍പ്രദേശുകാരിയായ ഉര്‍ഫി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ല്‍ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുല്‍ഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയില്‍. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ഉര്‍ഫി ജീവന്‍ നല്‍കി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ ബാലമുരളി.…