മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിൻ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നർത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാൻ അവർക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.
അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എൽസമ്മ എന്ന ആൺക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.
ഇപ്പോഴിത ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആക്‌ഷനും കട്ടും പറയാനൊരുങ്ങുകയാണ് താരം. ശാലിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്നാൽ ഇതുവരെ പേര് നിശ്ചയിച്ചട്ടില്ല.
ഫ്യു ഹ്യൂമൻസ് പ്രൊഡക്‌ഷൻ ഹൗസ് ആണ് നിർമാണം. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളും പ്രമേയമായ ചിത്രം ഒരു മിഡിൽ ക്ലാസ് കുടുംബങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്. അലക്‌സാണ്ടർ പ്രശാന്തിനെ കൂടാതെ രശ്മി ബോബൻ, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ?ഗോപാലസ്വാമി. അരയന്നങ്ങളുടെ…
മദ്യപാനത്തോടുള്ള ആശ്രിതത്വത്തെക്കുറിച്ച് ജാന്‍വി കപൂര്‍ നടത്തിയ തുറന്നുപറച്ചിലുകളാണ്…
മമ്മൂട്ടിയെക്കുറിച്ച് പരിചയക്കാരും സഹപ്രവര്‍ത്തകരും എപ്പോഴും പറയുന്ന കാര്യങ്ങളിലൊന്നാണ്…
അഭിനേതാക്കള്‍ക്കിടയില്‍ നിരവധി സംവിധായകരുണ്ട് ഇന്ന്. അതില്‍ പ്രതിഭ…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഒരുപോലെ കരയിച്ച വിയോഗങ്ങളിലൊന്നായിരുന്നു…