Gopi Sundar and Amritha Suresh
ജീവിതപങ്കാളി അമൃത സുരേഷിനെ ചേര്‍ത്തുപിടിച്ച് ചുംബിച്ച് ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള ആല്‍ബത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ആല്‍ബം ഉടന്‍ പുറത്തിറങ്ങും.
ഒന്നിച്ചുള്ള വര്‍ക്ക് ആദ്യമായിട്ടാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും ഗോപി സുന്ദര്‍ കുറിച്ചു. ഇത് സദാചാരവാദികള്‍ക്ക് പറ്റിയ വര്‍ക്കല്ലെന്നും ഗോപി സുന്ദര്‍ പറഞ്ഞു.
അടുത്തിടെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…