Categories: latest news

‘ദിവസങ്ങളോളം വിശപ്പ് സഹിച്ച് പട്ടിണി കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’; പൃഥ്വിരാജിനോട് സുപ്രിയ

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് കടന്നുപോയ സഹനങ്ങളെ കുറിച്ച് നിര്‍മാതാവും പൃഥ്വിരാജിന്റെ ജീവിതപങ്കാളിയുമായ സുപ്രിയ മേനോന്‍. ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനു താഴെയാണ് സുപ്രിയയുടെ കമന്റ്. നജീബിലേക്കുള്ള പരകായപ്രവേശത്തിനായി പൃഥ്വി പട്ടിണി കിടന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് സുപ്രിയ പറയുന്നത്. ആടുജീവിതം ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായും സുപ്രിയ കുറിച്ചു.

‘ ഈ ഇതിഹാസ യാത്ര ഒടുവില്‍ അവസാനിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ! നജീബിനും മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍ ! ബ്ലെസി സാറിന്റെ വിഷന്‍ കണ്ടതിലും സന്തോഷം ! നജീബിലേക്കുള്ള പരകായപ്രവേശത്തിനായി നിങ്ങള്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട് ! മഹാമാരിയും എല്ലാ പ്രതിസന്ധികളും തരണം ചെയ്തതില്‍ നിങ്ങള്‍ക്ക് അഭിനന്ദനം !’ സുപ്രിയ പറഞ്ഞു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നജീബ് ആകാന്‍ പൃഥ്വിരാജ് നേരിട്ട കഷ്ടപ്പാടുകള്‍ നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. എല്ലാ തടസങ്ങളേയും തരണം ചെയ്ത് ആടുജീവിതം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. സിനിമയില്‍ നിന്നുള്ള ഒരു ചിത്രവും സംവിധായകന്‍ ബ്ലെസിയുടെ ചിത്രവും പങ്കുവെച്ചാണ് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്.

Prithviraj

‘ 14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍…എല്ലാം ബ്ലെസിയുടെ മനോഹരമായ ഒരു ലക്ഷ്യത്തിനുവേണ്ടി ! ‘ പൃഥ്വിരാജ് കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഹാപ്പിയാണ്

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…

2 days ago

എനിക്കും ലാലേട്ടനും ഇടയില്‍ പ്രശ്‌നങ്ങളില്ല; ഉര്‍വശി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…

2 days ago

ഞാന്‍ അയാളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് ആശ ശരത്

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…

2 days ago

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…

2 days ago

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…

3 days ago

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

3 days ago