Categories: latest news

കറുപ്പിൽ അതീവ ഗ്ലാമറസായി മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

മലയാളത്തിൽ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകൻ കെ.യു മോഹനന്റെ മകളാണ്.

മോഡലിങ് രംഗത്ത് സജീവമായ മാളവികയുടെ ഫൊട്ടോഷൂട്ടുകൾ മുൻപും ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിത തന്റെ പുതിയ ലുക്കിലും ആരാധകരുടടെ കൈയ്യടി നേടിയിരിക്കുകയാണ് താരം.

കറുപ്പിൽ അതീവ ഗ്ലാമറസായാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ചിത്രങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം ആരാധകർ.

ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിർണായകം എത്തുന്നത്. പിന്നീട് കന്നഡയിൽ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം എന്നാൽ പിന്നീട് അഭിനയച്ചത് രജനികാന്തിന്റെ പേട്ടയിലാണ്. വിജയിയുടെ മാസ്റ്റർ, ധനൂഷിന്റെ മാരൻ എന്നിങ്ങനെ സൂപ്പർ താര ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ മാളവിക പ്രത്യക്ഷപ്പെടാറുള്ളത്.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

1 hour ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago