Categories: latest news

സ്റ്റൈലൻ ലുക്കിൽ മംമ്ത മോഹൻദാസ്; ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹൻദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിർമ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

സിനിമയിലെന്നതുപോലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം, തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളും സാധാരണ ജീവിത കാഴ്ചകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു കിടിലൻ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

സ്റ്റൈലൻ ലുക്കിൽ ക്യമറയ്ക്ക് പോസ് ചെയ്യുകയാണ് താരം. ചിരിയിലെ സൗന്ദര്യമല്ല ആത്മാർത്ഥത നോക്കൂ, അടിക്കുറിപ്പായി താരം എഴുതി.

മലയാളത്തിൽ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുള്ള മംമ്ത ഇപ്പോഴും ഇൻഡസ്ട്രിയിൽ മാറ്റി നിർത്താനാകാത്ത് പേരുകളിൽ ഒന്നായി മാറി കഴിഞ്ഞു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.

ക്യാൻസർ അതിജീവിത കൂടിയായ മംമ്തയുടെ ജീവിത പോരാട്ടങ്ങളാണ് താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാനുള്ള ഒരു കാരണമായത്. മിനിസ്ക്രീനിലും പാട്ടുകാരി, അവതാരിക, വിധികർത്താവ് എന്നീ റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മാതാപിതാക്കളുടെ വിവാഹമോചനം പലതും പഠിപ്പിച്ചു; ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

6 hours ago

ജഗത്തിനെ ജീവിത പങ്കാളിയാക്കിയതാണ് ജീവിതത്തിലെ മികച്ച തീരുമാനം: അമല പോള്‍

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി മഞ്ജിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജിമ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സെല്‍ഫിയില്‍ മനോഹരിയായി ഭാമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ.. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ബ്ലാക്കില്‍ ബോള്‍ഡായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

13 hours ago