Categories: Videos

‘ബോഡി ഫിറ്റ്‌നെസാണ് എല്ലാം’; വീഡിയോ പങ്കുവെച്ച് കനിഹ

മലയാളികളുടെ പ്രിയതാരമാണ് കനിഹ. പ്രായം 40 ആയെങ്കിലും ബോഡി ഫിറ്റ്‌നെസിന് ഇപ്പോഴും വളരെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് കനിഹ.

ഫിറ്റ്‌നെസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ചുമരില്‍ കാല്‍ കയറ്റി വെച്ച് തല കുത്തി നില്‍ക്കുന്ന ഫിറ്റ്‌നെസ് വീഡിയോയാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കനിഹ തന്റെ 40-ാം ജന്മദിനം ആഘോഷിച്ചത്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പതായെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, സിബിഐ 5 – ദ ബ്രെയ്ന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഹോട്ട് ലുക്കില്‍ അര്‍ജുന്‍ അശോകന്റെ നായിക

അര്‍ജുന്‍ അശോകനും രേവതി ശര്‍മയുമാണ് അഭിനയിച്ച മഹേഷ്…

3 hours ago

ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍…

10 hours ago

എന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചിരുന്നു; ബീന ആന്റണി

തന്റെ വിവാഹത്തെക്കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തിനെത്തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും…

10 hours ago

അവന്‍ എന്നെ ചതിച്ചു’; മുന്‍ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.…

10 hours ago

അഹാന എന്നെ അടിക്കാന്‍ വന്നു, തെറി വിളിച്ചു; തുറന്ന് പറഞ്ഞ് മുത്തശ്ശി

നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ…

10 hours ago