Categories: latest news

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ഇര്‍ഷാദ് !

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇര്‍ഷാദ് നായകനാകും. ‘നല്ല സമയം’ എന്ന ചിത്രത്തിലാണ് ഇര്‍ഷാദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. നാല് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് നല്ല സമയം റിലീസ് ചെയ്യുക. ഒമര്‍ ലുലുവിന്റെ ആദ്യ ഒ.ടി.ടി. റിലീസാണ് ഇത്. ഒമര്‍ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് ഇത്. വിജീഷ്, ജയരാജ് വാര്യര്‍ തുടങ്ങിയവരും നല്ല സമയത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Omar Lulu

‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ പ്രതിഭ ട്യൂഷന്‍ ക്‌ളാസിലെ ആര്‍ട്ട് ഡേ ഉദ്ഘാടനത്തിനാണ് ഇര്‍ഷാദ് ഇക്കാനെ ഞാന്‍ ആദ്യമായിട്ട് കാണുന്നത്.ഞാന്‍ ആദ്യമായി കണ്ട സിനിമാ നടന്‍ അതെ എന്റെ നാട്ടുകാരന്‍ ആയ ഇര്‍ഷാദ് ഇക്ക ആണ് നല്ല സമയത്തിലെ നായകന്‍’ ഒമര്‍ ലുലു കുറിച്ചു.

അതേസമയം, ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു ഒരുക്കിയ പവര്‍സ്റ്റാര്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തും.

അനില മൂര്‍ത്തി

Recent Posts

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

3 hours ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

2 days ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

2 days ago