Categories: latest news

ആ ശബ്ദത്തിനു ഉടമ രഘുരാജ്; ബിഗ് ബോസിനെ കണ്ട ത്രില്ലില്‍ ആരാധകര്‍

ഏറെ ആരാധകരുള്ള ടെലിവിഷന്‍ ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം. ബിഗ് ബോസിന്റെ സീസണ്‍ നാലിനാണ് കഴിഞ്ഞ ദിവസം പരിസമാപ്തി കുറിച്ചത്. ദില്‍ഷ പ്രസന്നനാണ് ഈ സീസണില്‍ വിജയ കിരീടം ചൂടിയത്. ആദ്യമായാണ് ഒരു വനിത മത്സരാര്‍ഥി ബിഗ് ബോസ് മലയാളം ഷോയില്‍ ടൈറ്റില്‍ വിന്നറാകുന്നത്.

ബിഗ് ബോസ് മലയാളം നാല് സീസണ്‍ പിന്നിടുമ്പോള്‍ ആരാധകര്‍ക്ക് ഒരു സംശയം ബാക്കിയാണ്. ആരാണ് യഥാര്‍ഥ ബിഗ് ബോസ്? ബിഗ് ബോസ് വീട്ടില്‍ നിന്ന് കേള്‍ക്കുന്ന ഗാംഭീര്യം നിറഞ്ഞ ആ ശബ്ദത്തിനു ഉടമ ആരാണ് ? ഒടുവില്‍ അതിനുള്ള മറുപടിയും ഇതാ ലഭിച്ചിരിക്കുന്നു. സീസണ്‍ നാലിലെ മത്സരാര്‍ഥികളായിരുന്ന ജാസ്മിന്‍ എം മൂസയും നിമിഷയും.

Bigg Boss

ബിഗ് ബോസിനൊപ്പമുള്ള ചിത്രം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ‘ദി ബിഗ് ബോസ്’ എന്ന ക്യാപ്ഷനോടെയാണ് ജാസ്മിന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിനൊപ്പം നിന്ന് സിഗരറ്റ് വലിക്കുന്ന ചിത്രമാണ് ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയാക്കിയത്. ‘ദി വോയ്‌സ്’ ‘സോറി ബിഗ് ബോസ് നിങ്ങളെ കുറെ തെറി വിളിച്ചിട്ടുണ്ട്’ എന്നാണ് നിമിഷയുടെ ക്യാപ്ഷന്‍. രഘുരാജ് എന്ന കലാകാരനാണ് ബിഗ് ബോസ് ശബ്ദമായി പ്രേക്ഷകര്‍ക്കിടയിലേക്ക് വരുന്നത്.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

7 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

13 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

13 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

13 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

13 hours ago