Categories: latest news

കിടിലൻ മേക്ക്ഓവറിൽ മഡോണ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കയറി വന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആ സ്ഥാനം അരക്കെട്ട് ഉറപ്പിക്കാനും മോഡോണയ്ക്ക് ആയി.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല, ഒഴിവ് നേരങ്ങൾ, യാത്രകൾ, കൗതുകങ്ങൾ അങ്ങനെ എല്ലാമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.

അത്തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇംഗ്ലീഷ് എത്നിക് വെയറിൽ സ്റ്റൈലൻ ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.

മലയാളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റ് പ്രധാന ഇൻഡസ്ട്രികളായ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലും താരം തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. ബ്രദേഴ്സ് ഡേയാണ് താരം അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago