Categories: Gossips

രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന് അറിഞ്ഞത് വിവാഹശേഷം, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഡിവോഴ്‌സ്; നടി രോഹിണിയുടെ വ്യക്തിജീവിതം ഇങ്ങനെ

മലയാള സിനിമയിലെ താരദമ്പതികളായിരുന്നു രഘുവരനും രോഹിണിയും. സിനിമയിലെ സൗഹൃദം ഇരുവരെയും അതിവേഗം അടുപ്പത്തിലാക്കി. ആ അടുപ്പം പ്രണയമായി, പിന്നീട് ജീവിതത്തില്‍ ഒന്നിക്കാന്‍ ഇരുവരും തീരുമാനിച്ചു.

1996 ലാണ് രഘുവരന്‍ രോഹിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എന്നാല്‍, രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം. അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു. തുടര്‍ച്ചയായി രഘുവരനെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നാല്‍, ലഹരി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ രോഹിണി രഘുവരനുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്.

Rohini and Raghuvaran

വിവാഹമോചന ശേഷം രഘുവരന്റെ ലഹരി ഉപയോഗം കൂടി. 2008 ല്‍ രഘുവരന്‍ മരണത്തിനു കീഴടങ്ങി. 2004 നവംബര്‍ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയില്‍ രഘുവരനും രോഹിണിയും വിവാഹമോചന കരാര്‍ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരന്‍ തുടര്‍ന്നു.

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago