Deepti Sati
കടല്‍ തീരത്തുനിന്നുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ദീപ്തി സതി. സ്റ്റൈലിഷ് ലുക്കിലാണ് താരം പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂളിങ് ഗ്ലാസ് വെച്ച് കിടിലന്‍ ആറ്റിറ്റിയൂഡിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ്തി സതി ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.
മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.
വിനയന് സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡ് തുടങ്ങിയവയാണ് ദീപ്തിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്.…