Rorschach
കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് സെപ്റ്റംബര്‍ ആറിന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ജന്മദിന സമ്മാനമായാണ് ചിത്രം തിയറ്ററുകളിലെത്തുക. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ പിറന്നാള്‍.
ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. നിലവില്‍ സിനിമയുടെ 70 ശതമാനം രംഗങ്ങളുടേയും ഷൂട്ടിങ് പൂര്‍ത്തിയായി. അവസാന ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത് ദുബായിലാണ്. മമ്മൂട്ടിയും സംഘവും ഇപ്പോള്‍ ദുബായിലാണ് ഉള്ളത്.
Mammootty and Asif Ali
കമല്‍ഹാസന്‍ ചിതമായ വിക്രമിലേത് പോലെ കോമ്പ്രമൈസ് ചെയ്യാതെയുള്ള വയലന്‍സ് രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഗോര്‍ വയലന്‍സ് രംഗങ്ങളും ഹെവി ആക്ഷനുമുള്ള ചിത്രം 18+ സെര്‍ട്ടിഫിക്കറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായുള്ള വയലന്‍സ് രംഗങ്ങള്‍ സിനിമയിലുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു സൈക്കോപാത്തിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്, നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…