മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ മൂന്നിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് റിതു മന്ത്ര. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്കും എത്തിയ താരം ഷോയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ബിഗ് ബോസിന് ശേഷം മോഡലിങ് ലോകത്തെ തിരക്കുകളിലേക്ക് മടങ്ങി പോയ താരം ആരാധകർക്കായി തന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കറുണ്ട്.
അത്തരത്തിൽ താരം തന്റെ ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. ഫ്ലോറൽ ഡിസൈനിലുള്ള സാരിയാണ് വേഷം. ചിത്രങ്ങൾ ഇതിനോടം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
കണ്ണൂർ സ്വദേശിയായ റിതു മോഡലിങ്ങിന് പുറമെ അഭിനയത്തിലും ഗായികയായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഫൈനൽ വരെയെത്താൻ റിതുവിന് സാധിച്ചിരുന്നു.
ചുരുക്കം ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹണി ബീ ടു, കിങ് ലയർ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളിലൊക്കെ റിതു അഭിനയിച്ചിട്ടുണ്ട്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…