Honey Rose
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഹണി റോസിന്റെ പുതിയ ചിത്രങ്ങള്‍. പ്രായത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ഗ്ലാമറസ് ലുക്കിലാണ് താരം പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം ചിത്രം വൈറലായി.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
ഏത് റോളും ചെയ്യാനുള്ള കഴിവാണ് ഹണി റോസിനെ മലയാള സിനിമയില്‍ ശ്രദ്ധേയ സാനിധ്യമാക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തെ തേടി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് അവസരങ്ങളെത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാലിന്റെ തന്നെ മോണ്‍സ്റ്റര്‍, തമിഴ് ചിത്രം പട്ടാംപൂച്ചി, തെലുങ്ക് ചിത്രം എന്‍ബികെ 107 എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…
സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…
പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…