Categories: latest news

കുസൃതി ചിരിയുമായി നില്‍ക്കുന്ന ഈ താരത്തെ മനസ്സിലായോ? തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടി

സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ സജീവ സാന്നിധ്യമായി മാറിയ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് ഇത്.

മറ്റാരുമല്ല, കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളി മനസ്സുകള്‍ കീഴടക്കിയ ഭാവന തന്നെ ! സ്‌കൂളിലെ കലോത്സവത്തിനു ഡാന്‍സ് കളിക്കുന്ന പഴയൊരു ചിത്രമാണ് ഭാവന തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

റിവൈന്‍ഡ് ചെയ്ത് കഴിഞ്ഞ കാലത്തേക്ക് പോകാനും അവിടെ തന്നെ നിലയുറപ്പിക്കാനും തനിക്ക് തോന്നുന്നുണ്ടെന്ന് പറഞ്ഞാണ് ഭാവന ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ലോകത്തെ കുറിച്ച് ഒരു ശ്രദ്ധയുമില്ലാത്ത ബാല്യകാലത്തെ അത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്നാണ് ഭാവനയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരാനൊരുങ്ങുകയാണ് താരം. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. ഷറഫൂദീനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

സംവിധായകന്‍ ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ രണ്ട് ദേശീയ പുരസ്‌കാരം നേടിയ തെന്നിന്ത്യന്‍ അഭിനേത്രിയുടെ വേഷമാണ് ചിത്രത്തില്‍ ഭാവന ചെയ്യുക എന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

17 hours ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

18 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago