Categories: latest news

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ‘ആക്ഷന്‍ ഹീറോ ബിജു’വിന് രണ്ടാം ഭാഗം വരുന്നു. റിയലസ്റ്റിക് പൊലീസ് സിനിമയെന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു. ഒപ്പം മിനിസ്‌ക്രീനില്‍ ഇന്നും ഈ സിനിമയ്ക്ക് ഏറെ ആരാധകരുണ്ട്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുമെന്ന കാര്യം അറിയിച്ചത്. നിവിന്‍ പോളി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. പോളി ജൂനിയര്‍ പിച്ചേഴ്‌സിന്റെ വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ആക്ഷന്‍ ഹീറോ ബിജു 2 നല്‍കിയിട്ടുണ്ട്.

Nivin Pauly

1983 ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. അനു ഇമ്മാനുവേല്‍ ആയിരുന്നു ചിത്രത്തില്‍ നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍ തുടങ്ങി വന്‍ താരനിര സിനിമയില്‍ അണിനിരന്നിരുന്നു.

അടുത്തമാസം 22-നാണ് നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെ മഹാവീര്യര്‍ പുറത്തിറങ്ങുന്നത്. ആസിഫ് അലി, ലാല്‍ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

12 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

18 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

18 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

19 hours ago