Categories: latest news

എനിക്ക് യക്ഷിയായി അഭിനയിക്കാന്‍ നല്ല താല്‍പര്യമുണ്ട്: നൈല ഉഷ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ നൈല പിന്നീട് സിനിമാ രംഗത്തേക്ക് കടന്നുവരികയായിരുന്നു. സിനിമയ്ക്കൊപ്പം ദുബായില്‍ റേഡിയോ ജോക്കി, സ്റ്റേജ് അവതാരക എന്നീ നിലകളിലെല്ലാം നൈല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് നൈലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ തനിക്ക് ചെയ്യാന്‍ താല്‍പര്യമുള്ള ഒരു കഥാപാത്രത്തെ കുറിച്ച് നൈല മനസ്സുതുറന്നു.

Nyla Usha

ഒരു യക്ഷിയുടെ കഥാപാത്രം ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് നൈല പറയുന്നു. ‘ എനിക്കൊരു യക്ഷി കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന് ആരെങ്കിലും എന്നെ വിളിക്കണം. ഇംഗ്ലീഷ് സിനിമകളിലൊക്കെ കണ്ടിട്ടില്ലേ…രാവിലെ സാധാരണ പോലെ നടക്കുക. രാത്രി യക്ഷിയെ പോലെ ആകുക. അങ്ങനെ ഒരു കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്നുണ്ട്,’ നൈല പറഞ്ഞു.

എന്തുകൊണ്ട് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിച്ചുകൂടാ എന്ന് ആലോചിക്കാറുണ്ട്. ചുണ്ണാമ്പ് ചോദിക്കുന്ന ടിപ്പിക്കല്‍ മലയാളി പ്രേതമല്ല. ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്നത് പോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്യാന്‍ താല്‍പര്യമെന്നും നൈല പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

12 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

18 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

18 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

19 hours ago