മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആര്യ ബാബു എന്ന ആര്യ ബഡായി. അഭിനേത്രിയായും മോഡലായും ഹാസ്യതാരമായും അവതാരികയായുമെല്ലാം ടെലിവിഷനിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന താരം.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി.
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അതേസമയം തന്നെ ഒരുപാട് ഹേറ്റേഴ്സിനെയും താരം സൃഷ്ടിച്ചു.
ടെലിവിഷനിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡിസൈനർ എന്ന നിലയിൽ ബോട്ടിഖ് കൂടി നടത്തുന്നുണ്ട് ആര്യ.
സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. മകളുമൊത്തുള്ള വീഡിയോസും ഗ്ലാമറസ് ഫൊട്ടോഷൂട്ടുമെല്ലാം താരം തന്റെ ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…