Categories: latest news

ഹോട്ട് ലുക്കിൽ വീണ്ടും കിരൺ റാത്തോഡ്; ചിത്രങ്ങൾ വൈറൽ

താണ്ഡവം എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് കിരൺ റാത്തോഡ്. ശരീരിക ഭംഗികൊണ്ട് പുതുതലമുറ നടിമാരുമായി ഇന്നും മത്സരിച്ച് നിൽക്കുന്ന കിരൺ റാത്തോഡ് സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമാണ്.

ഫ്രോക്ക് ധരിച്ചാണ് ഇത്തവണ താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പതിവ് പോലെ തന്നെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്തിയിരിക്കുകയാണ് കിരൺ.

ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾകൂടിയാണ് കിരൺ റാത്തോഡ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ, ഏറെ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിറ സാനിധ്യമാണ് താരം.

41കാരിയായ കിരൺ റാത്തോഡ് രാജസ്ഥാനിൽ ജയ്പൂർ സ്വദേശിനിയാണ്. 2001ൽ യാദേൻ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കിരൺ റാത്തോഡിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ തെലുങ്കുവിലും തമിഴിലും ആയിരുന്നു. തൊട്ടടുത്ത വർഷം താണ്ഡവത്തിലൂടെ മലയാളക്കരയിലുമെത്തിയ കിരൺ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.

മോഡലിങ്ങിലൂടെയാണ് കിരൺ റാത്തോഡും സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. മുംബൈയിലെ കോളെജ് വിദ്യാഭ്യാസ കാലത്താണ് കിരൺ റാത്തോഡ് മോഡലിങ്ങിലേക്ക് എത്തുന്നത്. തുടർന്ന് ചില ഹിന്ദി പോപ് ആൽബങ്ങളുടെ ഭാഗമായതോടെ സിനിമ ലോകത്തേക്കുള്ള വഴിയും തെളിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

51 minutes ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

7 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

7 hours ago