Categories: latest news

ഹോട്ട് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്ത് ദീപ്തി സതി; ചിത്രങ്ങൾ കാണാം

ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിൽ ഇതിനോടകം തന്നെ തന്റെ സാനിധ്യം അറിയിച്ച നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ മറാത്തി, കന്നഡ, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടു കഴിഞ്ഞു.

മോഡലിംഗിലൂടെ തന്റെ കരിയർ തുടങ്ങിയ ദീപ്തി തന്റെ ഗ്ലാമറസ് ലുക്കിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ് താരം.

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് ദീപ്തി. ചടുലമായ നൃത്ത ചുവടുകളുടെ വീഡിയോസും ഗ്ലാമറസ് ഫൊട്ടോഷൂട്ടുമെല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കാറുണ്ട്.

പാതി മലയാളിയായ ദീപ്തിയുടെ ജനനവും വിദ്യാഭ്യാസവുമെല്ലാം മുംബൈയിലായിരുന്നു. പ്രസിദ്ധമായ സെന്റ് സേവ്യഴ്സ് കോളെജിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് ദീപ്തി സിനിമ, മോഡലിംഗ് രംഗത്ത് സജീവമാകുന്നത്.

സൗന്ദര്യ മത്സരങ്ങളിലും സജീവമായി നിൽക്കുമ്പോഴാണ് നീന എന്ന ചിത്രത്തിലൂടെ താരം സിനിമ അരങ്ങേറ്റം കുറിക്കുന്നത്. പിന്നെ വിവിധ ഭാഷകളിൽ വ്യത്യസ്ത വേഷങ്ങളിൽ താരം തന്റെ മികവ് തെളിയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഒരു റിലേഷന്‍ഷിപ്പ് കൂടി നല്‍കുന്ന സമ്മര്‍ദം താങ്ങാന്‍ വയ്യ; നിഖില വിമല്‍

പ്രണയബന്ധങ്ങളോടുള്ള തന്റെ കാഴ്ചപ്പാടും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുള്ള നിലപാടും പങ്കുവെച്ച്…

4 hours ago

‘പോത്തേട്ടൻ ബ്രില്ല്യൻസ്! ‘ആ ഒരൊറ്റ സീനിൽ ദിലീഷ് പോത്തൻ ഒളിപ്പിച്ചുവെച്ച അമ്പരപ്പിക്കുന്ന രഹസ്യം ഇതാണ്

പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ…

23 hours ago