Categories: latest news

ബിഗ് ബോസ് താരം നിമിഷയുടെ ഗ്ലാമറസ് ഫൊട്ടോഷൂട്ട്; വീഡിയോ വൈറൽ

ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് സജീവമായി നിൽക്കുന്ന നിമിഷ മിസ് കേരള ടൈറ്റിൽ വിന്നർ കൂടിയാണ്.

ബിഗ് ബോസ് നാലാം സീസണിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് നിമിഷയുടെ വസ്ത്രധാരണ രീതിയായിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ തന്നെയാണ് ഷോയിലും നിമിഷ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്.

അത്തരത്തിൽ തന്റെ പുതിയ ഫൊട്ടോഷൂട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നിമിഷ. വെള്ള ഓപ്പൺ ഷർട്ട് അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ് സീസൺ നാല് അതിന്റെ അവസാന ദിവസങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. നിമിഷ വീട്ടിൽ 50 ദിവസം തികച്ചതിന് ശേഷമാണ് പുറത്താകുന്നത്. ഇതിനോടകം നിരവധി താരങ്ങൾ പുറത്തായി കഴിഞ്ഞു.

പല സ്ഥലങ്ങളിലായി പുറത്തായവരെല്ലാം ഒന്നിച്ചുകൂടുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ ഫൊട്ടോസിലൂടെയും വീഡിയോ, ലൈവ് എന്നിവയിലൂടെയും ആരാധകരുമായി സംവദിക്കാനും തങ്ങളുടെ അഭിപ്രായങ്ങൾ പറയുവാനും താരങ്ങൾ സമയം കണ്ടെത്താറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

8 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

8 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

14 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

14 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

14 hours ago