Categories: latest news

കിടിലൻ ലുക്കിൽ നിഖില വിമൽ; ചിത്രങ്ങൾ കാണാം

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങൾകൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിലും സജീവമാണ് താരം. അടുത്തിടെ താരത്തിന്റെ രണ്ട് വ്യത്യസ്ത ഫൊട്ടോഷൂട്ടുകൾ വൈറലായിരുന്നു. ഫ്ലോറൽ ഡിസൈനുള്ള ഡ്രെസണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ൽ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് മോളിവുഡിൽ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

വെട്രിവേലിലൂടെ തമിഴിലും മേട മീഡ അബ്ബായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം തന്റെ സാനിധ്യമറിയിച്ചു. ചുരുങ്ങിയ കാലയളവിൽ ഈ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നിഖിലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ജോ ആൻഡ് ജോയാണ്.

കണ്ണൂർ തളിപറമ്പ് സ്വദേശിയാണ് നിഖില. ഭരനാട്യം, കുച്ചിപുടി, കേരള നടനം, മോണോ ആക്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയാണ് താരം തന്നിലെ അഭിനേതാവിലേക്ക് എത്തിപ്പെടുന്നത്. ശാലോം ടിവിയിൽ വിശുദ്ധ അൽഫോൺസ എന്ന സീരിയലിലൂടെ മിനി സ്ക്രീനിലും അവിടെ നിന്ന് ബിഗ് സ്ക്രീനിലേക്കും എത്തിപ്പെടുകയായിരുന്നു താരം.

ജോയൽ മാത്യൂസ്

Recent Posts

ആദരാഞ്ജലി പോസ്റ്റ് ഇട്ടവരോട് രേണു സുധിക്ക് പറയാനുള്ളത്

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു…

43 minutes ago

മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി

വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്…

2 hours ago

മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് നടനും…

2 hours ago

നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു

പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ…

2 hours ago

നാല്‍പത് കഴിഞ്ഞ നടി, ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയില്‍…

8 hours ago

സൂര്യയുടെ പുതിയ റിലീസ്, ‘പട്ടാമ്പൂച്ചി’ ഗാനമെത്തി

സൂര്യയുടെ പുതിയ ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'.…

8 hours ago