Categories: latest news

ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല, ആക്രമിക്കപ്പെട്ട നടി ശ്രദ്ധിക്കേണ്ടതായിരുന്നു; വിവാദ പ്രസ്താവനയുമായി നടന്‍ മധു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നടന്‍ മധു. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മറിച്ചൊരു വാര്‍ത്ത വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മധു പറഞ്ഞു. സീ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വിവാദ പ്രസ്താവനയാണ് മധുവിന്റേത്. രാത്രിയായാല്‍ ആരും പരിചയമില്ലാത്തവരുടെ കൂടെ വാഹനത്തില്‍ പോകാറില്ല. പഴയ നടിമാര്‍ പോലും രാത്രിയില്‍ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ലെന്നും മധു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി വണ്ടിയില്‍ കയറുമ്പോള്‍ വീട്ടുകാരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ആരെയെങ്കിലും കൂടെ അയക്കേണ്ടിയിരുന്നുവെന്നും മധു കുറ്റപ്പെടുത്തി.

നമ്മുടെ വീട്ടിലെ കാര്യമെടുക്കാം. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെ ആയിക്കൊള്ളട്ടെ സന്ധ്യ കഴിഞ്ഞ് പരിചയമില്ലാത്ത ഒരാളുടെ കൂടെ കാറില്‍ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ? ഇല്ലല്ലോ. നടി ആയിക്കോട്ടെ, ഐപിഎസുകാരി ആയിക്കോട്ടെ പൊലീസുകാരി ആയിക്കോട്ടെ ആരും ആയിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകാറില്ല, വെള്ളം എടുത്ത് കൊടുക്കാന്‍ ഒരാളെ കൂടെ കൊണ്ടുപോകും. ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്പോള്‍ വീട്ടുകാര്‍ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടെ അയച്ചിരുന്നു എങ്കില്‍ ടിവിയില്‍ ഇങ്ങനെ കാണേണ്ടേ ഗതികേട് എനിക്ക് വരുമായിരുന്നോ എന്ന് ഞാന്‍ ആലോചിക്കും. അല്ലാതെ ഞാന്‍ ആരെയും കുറ്റപെടുത്തില്ല. കാരണം സത്യം തനിക്ക് അറിയില്ലെന്നും മധു പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

2 hours ago

എന്തൊരു ചേലാണ്; അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

2 hours ago

ക്യൂട്ട് ഗേളായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അടിപൊളി ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 hours ago

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

20 hours ago