Aishwarya Bhaskar
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരമാണ് ഐശ്വര്യ ഭാസ്‌കര്‍. ജാക്ക്‌പോട്ട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ഐശ്വര്യ മലയാളത്തില്‍ സുപരിചിതയാകുന്നത്. പിന്നീട് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ നരസിംഹത്തിലും പ്രജയിലും നായികയായി എത്തി. താരത്തിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് അറിയുമോ?
കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന ഐശ്വര്യ തന്റെ ഇപ്പോഴത്തെ ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടിലാണെന്ന് പറയുന്നു. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും താരം പറഞ്ഞു.
Aishwarya Bhaskar
എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവ് തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാലും സ്വീകരിക്കും. കക്കൂസ് കഴുകി തിരിച്ചുപോരും. സിനിമകള്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു-ഐശ്വര്യ പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…