Categories: latest news

ഫോർമൽസിൽ മാളവികയുടെ ഗ്ലാമറസ് ലുക്ക്; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

മലയാളത്തിൽ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകൻ കെ.യു മോഹനന്റെ മകളാണ്.

മോഡലിങ് രംഗത്ത് സജീവമായ മാളവികയുടെ ഫൊട്ടോഷൂട്ടുകൾ മുൻപും ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിത തന്റെ പുതിയ ലുക്കിലും ആരാധകരുടടെ കൈയ്യടി നേടിയിരിക്കുകയാണ് താരം.

ഫോർമൽസ് ഔട്ട്ഫിറ്റിലും താരത്തിന്റെ ഗ്ലാമറസ് ലുക്കാണ് ചിത്രങ്ങളെ കൂടുതൽ മനോഹരമാക്കുന്നത്. ബ്രൗൺ നിറത്തിലുള്ള ഡ്രെസ് ആണ് താരം അണിഞ്ഞിരിക്കുന്നത്.

ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിർണായകം എത്തുന്നത്. പിന്നീട് കന്നഡയിൽ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം എന്നാൽ പിന്നീട് അഭിനയച്ചത് രജനികാന്തിന്റെ പേട്ടയിലാണ്. വിജയിയുടെ മാസ്റ്റർ, ധനൂഷിന്റെ മാരൻ എന്നിങ്ങനെ സൂപ്പർ താര ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ മാളവിക പ്രത്യക്ഷപ്പെടാറുള്ളത്.

ജോയൽ മാത്യൂസ്

Recent Posts

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

2 minutes ago

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…

5 minutes ago

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

18 hours ago