Categories: Videos

‘അമിത പ്രതീക്ഷയുടെ ഭാരം പ്രശ്‌നമായി’; മകന്റെ ആദ്യ ദിവസത്തെ സ്‌കൂള്‍ അനുഭവം വിവരിച്ച് രമേഷ് പിഷാരടി

സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറിപ്പുകളും വീഡിയോയും പങ്കുവയ്ക്കാറുള്ള നടനാണ് രമേഷ് പിഷാരടി. തന്റെ ഇളയ മകന്റെ ആദ്യ ദിവസത്തെ സ്‌കൂള്‍ അനുഭവം രസകരമായ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി ഇപ്പോള്‍.

മകനെ ഭാര്യ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. പതിവുപോലെ രസകരമായ ക്യാപ്ഷനാണ് വീഡിയോയ്ക്ക് നല്‍കിയിട്ടുള്ളത്.

‘പ്രദര്‍ശന സ്‌കൂളുകളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇന്ന് മുതല്‍ ദിവസേന 4 ക്ലാസുകള്‍ ബുക്ക് ഉണ്ടായിരിക്കുന്നതാണ്. TIFFIN ബോക്സ് ഓഫീസ് തൂക്കിയടി.’ എന്നാണ് സ്‌കൂളിലേക്ക് പോകുന്ന വീഡിയോക്ക് പിഷാരടി നല്‍കിയ അടിക്കുറിപ്പ്.

കുഞ്ചക്കോ ബോബന്‍, ജ്യോത്സന, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേര്‍ മകന് ആശംസ നേര്‍ന്ന് വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് തിരിച്ചുവരുന്ന വീഡിയോയിലും മനോഹരമായ ക്യാപ്ഷനുണ്ട്. ‘ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തു. അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശ്നമായി. പ്രെഡിക്റ്റബ്ള്‍ ആയിരുന്നു.2.5/5’ എന്നാണ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കബാലി എന്ന ചിത്രത്തിലെ സംഭാഷണമാണ് ഈ വീഡിയോയുടെ പശ്ചാത്തലം.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago