Categories: latest news

പത്ത് എ പ്ലസിന് ഒരെണ്ണം കുറവ്; എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ച് നടി മീനാക്ഷി

എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ച് ബാലതാരം മീനാക്ഷി. ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമാണ് താരത്തിന് ലഭിച്ചത്. തന്റെ മാര്‍ക്ക് ഷീറ്റിന്റെ ചിത്രം മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘ഒന്ന് ബി പോസിറ്റീവായിരിക്കാന്‍ ബാക്കി എല്ലാം എ പോസിറ്റീവ്’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് മീനാക്ഷി എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ചത്.

ഫിസിക്‌സിലാണ് താരത്തിന് ബി പ്ലസ് കിട്ടിയിരിക്കുന്നത്. ബാക്കി എല്ലാ വിഷയത്തിലും എ പ്ലസ് ആണ്.

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാര്‍ഥ പേര്. ഒപ്പം, അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് സിനിമകളിലൂടെയാണ് മീനാക്ഷി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായത്. സിനിമ തിരക്കുകള്‍ക്കിടയിലും പഠനത്തിനു ശ്രദ്ധ നല്‍കിയിരുന്നു താരം.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

14 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

20 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

20 hours ago