Categories: Videos

‘മൂഡ് കളയല്ലേ’; ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി (വീഡിയോ)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറും അഭയയും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലാകുകയും ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇതാ ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യത്തോട് അഭയ പ്രതികരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന സിനിമയില്‍ പാടാന്‍ വേണ്ടി എത്തിയതാണ് അഭയ. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചത്.

‘മൂഡ് കളയല്ലേ..പാട്ട് പാടാന്‍ പോകുകയാണ്..’ എന്നാണ് അഭയ ഹിരണ്‍മയിക്കൊപ്പം നില്‍ക്കുന്ന ഒമര്‍ ലുലു മാധ്യമപ്രവര്‍ത്തകരോട് പറയുന്നത്.

ഉടനെ തന്നെ അഭയയുടെ മറുപടിയും എത്തി. ‘ മൂഡിന്റെ പ്രശ്‌നമൊന്നും അല്ല…കമന്റ് ചെയ്യാന്‍ താല്‍പര്യമില്ല..റെക്കോര്‍ഡിങ്ങിനാണ് വന്നത്..പാട്ട് പാടട്ടെ ഞാന്‍..കമന്റ് പറയുന്നവരെ കുറിച്ച് ഞാന്‍ എന്ത് പറയാനാ സഹോദരാ..അവര്‍ കമന്റ് ചെയ്യട്ടേ..’ അഭയ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago