Categories: latest news

കറുപ്പിൽ അതീവ ഗ്ലാമറസായി റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫൊട്ടോഷൂട്ട് വൈറൽ

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ മൂന്നിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് റിതു മന്ത്ര. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്കും എത്തിയ താരം ഷോയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ബിഗ് ബോസിന് ശേഷം മോഡലിങ് ലോകത്തെ തിരക്കുകളിലേക്ക് മടങ്ങി പോയ താരം എന്നാൽ ആരാധകർക്കായി തന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കറുണ്ട്. അത്തരത്തിൽ താരം തന്റെ ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്.

കറുത്ത ഡ്രെസിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്.

കണ്ണൂർ സ്വദേശിയായ റിതു മോഡലിങ്ങിന് പുറമെ അഭിനയത്തിലും ഗായികയായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഫൈനൽ വരെയെത്താൻ റിതുവിന് സാധിച്ചിരുന്നു.

ചുരുക്കം ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹണി ബീ ടു, കിങ് ലയർ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളിലൊക്കെ റിതു അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

14 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

14 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

14 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago