Categories: latest news

ബിക്കിനിയിൽ അനുഷ്കയുടെ സെൽഫി ഫൊട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

സെലിബ്രറ്റികൾ ബിക്കിനിയിൽ വരുന്നതും അതിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നതും ബോളിവുഡിനെ സംബന്ധിച്ചടുത്തോളം വലിയ കൗതുകമുള്ള കാര്യമൊന്നുമല്ല. എന്നാൽ സോഷ്യൽ മീഡിയ പലപ്പോഴും അത്തരം ചിത്രങ്ങൾ വലിയ ആവേശത്തോടെ തന്നെ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ ബിക്കിനിയിലുള്ള നടി അനുഷ്ക ശർമയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായികൊണ്ടിരിക്കുന്നത്. ബോളിവുഡിൽ മാറ്റി നിർത്താനാവത്ത സാനിധ്യമാണ് ഇന്ന് അനുഷ്ക.

ഒരു ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയിൽ താരം തന്നെയാണ് ചിത്രങ്ങൾ പകർത്തിയതും. “നിങ്ങളുടെ തന്നെ ഫൊട്ടോസ് എടുക്കുമ്പോഴുള്ള റിസൾട്ട്” എന്ന അടിക്കുറിപ്പാണ് താരം പോസ്റ്റിന് നൽകിയിരിക്കുന്നത്.

ജീവിത പങ്കാളിയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോഹ്‌ലിക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അനുഷ്ക. മുംബൈ എയർപോർട്ടിൽ നിന്ന് യാത്ര തിരിക്കുമ്പോഴുള്ള ഇരുവരുടെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയായ അഭിനേത്രിയും നിർമാതാവുമാണ് അനുഷ്ക. റബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായാണ് അനുഷ്കയുടെ അരങ്ങേറ്റം. പിന്നീട് കൃത്യമായ ഇടവേളകളിൽ മികച്ച വേഷങ്ങളിലൂടെയും അഭിനയ വൈഭവങ്ങളിലൂടെയും താരം ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

24 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago