Veena Nandakumar
ഒരൊറ്റ സിനിമകൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണ നന്ദകുമാര്‍. നിസാം ബഷീര്‍ സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായ റിന്‍സി എന്ന കഥാപാത്രത്തിലൂടെയാണ് വീണ മലയാളികള്‍ക്ക് സുപരിചിതയായത്.
Veena Nandakumar
സോഷ്യല്‍ മീഡിയയിലും വീണ സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുക്കാറുണ്ട്. വീണ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ‘കണ്ണുകള്‍ ഒരിക്കലും നിശബ്ദമാകുന്നില്ല’ എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചത്.
കോഴിപ്പോര്, ലൗ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പര്‍വ്വം എന്നിവയാണ് വീണയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
1990 ജൂലൈ 17 നാണ് വീണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സ് കഴിഞ്ഞു.
മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ നിലപാടുകള്‍ വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന താരം കൂടിയാണ് വീണ.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…