Categories: latest news

തന്നെ ‘ഇച്ചായാ’ എന്നു വിളിക്കുന്നത് ഇഷ്ടമല്ലെന്ന് ടൊവിനോ തോമസ്

വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ താരമായി മാറിയ അഭിനേതാവാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ ടൊവിനോ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടു. ടൊവിനോയ്ക്ക് നിരവധി ആരാധകരും ഇപ്പോള്‍ ഉണ്ട്.

ടൊവിനോയെ ആരാധകര്‍ ‘ഇച്ചായാ’ എന്നാണ് വിളിക്കുന്നത്. ഈ വിളി തനിക്ക് ഇഷ്ടമല്ലെന്ന് ടൊവിനോ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇച്ചായാ വിളി അത്ര നിഷ്‌കളങ്കമായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് ടൊവിനോ പുതിയ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നത്. അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞിട്ടും പലരും അത് ആവര്‍ത്തിക്കുകയാണെന്നും ടൊവിനോ പറയുന്നു.

‘ നിങ്ങള്‍ക്ക് ഒരു കുഴപ്പവും തോന്നുന്നില്ലേ ആ വിളിയില്‍? ഞാന്‍ പറഞ്ഞിട്ടും ആളുകള്‍ ഇപ്പോഴുംഴും എന്നെ ഇച്ചായാ എന്നല്ലേ വിളിക്കുന്നത്. ഇനിയും ഞാനത് പറയണോ. അത് ഭയങ്കര നിഷ്‌കളങ്കമായ വിളിയാണെന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. പക്ഷേ നിഷ്‌കളങ്കത അല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുതെന്ന്,’ ടൊവിനോ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

15 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

21 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

21 hours ago