മറ്റൊരു കുഞ്ഞിക്കാലിനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ലോകം. കപൂർ താര കുടുംബത്തിലേക്കാണ് ഒരു അതിഥികൂടി എത്തുന്നത്. വേറാരുമല്ല അനിൽ കപൂറിന്റെ മകൾ സോനം കപൂറാണ് ഇപ്പോൾ നിറവയറിലുള്ളത്.
സോനത്തിന്റെ മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ആഘോഷമാക്കുകയാണ് ആരാധകർ. നിറവയറുമായി വെള്ള ഡ്രെസിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് താരത്തിന്റെ ജീവിത പങ്കാളി.
കപൂർ കുടുംബത്തിൽ നിന്ന് എത്തിയതാണെങ്കിലും ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സോനം കപൂർ. 2007ൽ സാവരിയ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്രദ്ധേയമായ പല വേഷങ്ങളും താരം അഭിനയിച്ച് ഫലിപ്പിച്ചു.
ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും സോനം കപൂരിന്റെ കൈകളിലെത്തി. 2012 മുതൽ 2016 വരെ ഇന്ത്യയിലെ വരുമാനത്തിന്റെ പ്രസിദ്ധിയിലും അറിയപ്പെടുന്ന ആദ്യ നൂറു താരങ്ങളുടെ ഫോർബ്സ് പട്ടികയിലും താരം ഇടംപിടിച്ചിട്ടുണ്ട്.
നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…
സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…
പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…