Categories: latest news

ഗ്ലാമറസ് ലുക്കിൽ രശ്മിക; ഏതാണ് ഇഷ്ടമായതെന്ന് ചോദ്യം

തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ പെട്ടെന്ന് താരമായി ഉയർന്നുവന്ന നായികയാണ് രശ്മിക മന്ദാന. താരത്തെ ക്യൂട്ട് ആൻഡ് ഹോട്ട് നായികയെന്നാണ് ആരാധകർ വിളക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.

അത്തരത്തിൽ താരം തന്റെ വാളിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ചർച്ചയാവുകയാണ്. വ്യത്യസ്ത വേഷങ്ങളിലുള്ള അഞ്ച് ഫൊട്ടോസാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഏതാണ് ഇഷ്ടമായതെന്നും താരം ചോദിക്കുന്നു.

കർണാടക സ്വദേശിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ ലോകത്ത് സജീവമാകുന്നത്. ബോളിവുഡിലും കോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞ രശ്മിക മന്ദാന അടുത്തതായി അഭിനയിക്കുന്നത് ദളപതി വിജയിയുടെ നായികയായിട്ടാണ്.

അല്ലു അർജുൻ ചിത്രം പുഷ്പയാണ് രശ്മികയുടെ ഏറ്റവും പുതിയ ചിത്രം. ബോക്സ് ഓഫീസ് ഇളക്കി മറിച്ച ചിത്രത്തിൽ രശ്മികയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. തരത്തിന്റെ ചടുലമായ നൃത്ത ചുവടുകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

നിരവധി ആരാധകരാണ് മലയാളത്തിൽ ഒരു പടം പോലും അഭിനയിക്കാത്ത രശ്മികയ്ക്ക് കേരളത്തിൽ നിന്നടക്കം ഉള്ളത്. ഫിറ്റ്നെസ് ഫ്രീക്കുകൂടിയായ താരം അത്തരം ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

7 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

7 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

13 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

13 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

13 hours ago