Categories: latest news

പൃഥ്വിരാജ് സിനിമയ്ക്കായി കെ.ജി.എഫ്. നിര്‍മാതാക്കള്‍; തിരക്കഥ മുരളി ഗോപി

ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. കെ.ജി.എഫിന്റെ നിര്‍മാതാക്കളായ ഹോമ്പാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ‘ടൈസണ്‍’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജന ഗണ മനയാണ് പൃഥ്വിരാജിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

Tyson Film

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

 

അനില മൂര്‍ത്തി

Recent Posts

‘പോത്തേട്ടൻ ബ്രില്ല്യൻസ്! ‘ആ ഒരൊറ്റ സീനിൽ ദിലീഷ് പോത്തൻ ഒളിപ്പിച്ചുവെച്ച അമ്പരപ്പിക്കുന്ന രഹസ്യം ഇതാണ്

പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ…

18 hours ago