Categories: latest news

പുതിയ ചിത്രങ്ങൾക്കൊപ്പം വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി ബിഗ്ബോസ് താരം നിമിഷ

ബിഗ് ബോസ് മലയാളം സീസൺ 4 ഏഷ്യനെറ്റിലും ഹോട്ട്സ്റ്റാറിലും പ്രക്ഷേപണം തുടരുകയാണ്. ഏറെ വിവാദങ്ങൾക്ക് ഇത്തവണ വേദിയായ ബിഗ് ബോസിൽ നിന്ന് ഇതിനോടകം പുറത്തായ താരങ്ങൾ എന്നാൽ സാധാരണ ജീവിതത്തിലേക്കുള്ള തങ്ങളുടെ മടങ്ങി വരവ് ആഘോഷമാക്കുകയാണ്.

നിമിഷ, ഡെയ്സി, ജാസ്മിൻ, നവീൻ തുടങ്ങിയ താരങ്ങളെല്ലാം വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒത്തുകൂടുകയും സമയം ചെലവഴിക്കുകയുമാണ്. അത്തരം ഒരു ഒത്തുകൂടലിന്റെ ഭാഗമായി മൂന്നാറിലാണ് ഇപ്പോൾ പല താരങ്ങളും.

ഇതിനിടയിൽ ഫൊട്ടോസിലൂടെയും വീഡിയോ, ലൈവ് എന്നിവയിലൂടെയും ആരാധകരുമായി സംവദിക്കാനും തങ്ങളുടെ അഭിപ്രായങ്ങൾ പറയുവാനും താരങ്ങൾ സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ ബിഗ് ബോസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നിമിഷ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ആഗോഷമാക്കുന്നത്.

മൂന്നാറിലെ തങ്ങൾ താമസിക്കുന്ന റിസോർട്ടിൽ നിന്നുാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡെനിം ഷോർട്സും വൈറ്റ് ടോപ്പും അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

കുലസ്ത്രീകളും കുലപുരുഷന്മാരും തന്റെ ഷോർട്സിന്റെ നീളം കണ്ട് പ്രാന്ത് പിടിക്കുന്നുണ്ടാകുമെന്നാണ് താരം അടിക്കുറിപ്പിൽ പറയുന്നത്. മോഡൽ കൂടിയായ നിമിഷ ഗ്ലാമറസ് വേഷങ്ങളാണ് പലപ്പോഴും ധരിക്കാറുള്ളത്. ബോഗ് ബോസിലും താരത്തിന്റെ ഡ്രെസിങ് ചർച്ചാ വിഷയമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

15 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

22 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

22 hours ago