Categories: latest news

നാണക്കേടില്‍ തല താഴ്ത്തി ‘പൃഥ്വിരാജ്’; അക്ഷയ് കുമാര്‍ ചിത്രം കാണാന്‍ ആളില്ല, പ്രദര്‍ശനം റദ്ദാക്കി

കങ്കണ റണാവത്തിനെ പോലെ അക്ഷയ് കുമാറിനും ഇപ്പോള്‍ നല്ല കാലമല്ല. തന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായതിന്റെ നാണക്കേടിലാണ് അക്ഷയ് കുമാര്‍. ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം ഏതാനും തിയറ്ററുകള്‍ റദ്ദാക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കാണാന്‍ ആളില്ലാത്തതുകൊണ്ട് നോര്‍ത്ത് ഇന്ത്യയിലെ പ്രധാന തിയറ്ററുകളില്‍ അടക്കം പ്രദര്‍ശനം വെട്ടിക്കുറയ്ക്കുകയും ചില പ്രദര്‍ശനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ചിത്രം ബോക്‌സ്ഓഫീസില്‍ മോശം പ്രകടനമാണ് നടത്തുന്നത്.

Akshay Kumar in Prithviraj Movie

ജൂണ്‍ മൂന്നിനാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്. 250 കോടിയോളം മുതല്‍മുടക്കില്‍ പൂര്‍ത്തീകരിച്ച ചിത്രത്തിനു ഇതുവരെ തിരിച്ചുപിടിക്കാനായത് വെറും 48 കോടി മാത്രം. പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രം വിക്രം ഗംഭീര ഹിറ്റായി. വിക്രമിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അക്ഷയ് കുമാര്‍ ചിത്രത്തിനു സാധിച്ചില്ല.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

16 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

22 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

22 hours ago