ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ മുൻനിരയിൽ തന്നെ നിൽക്കുന്നയാളാണ് പ്രിയങ്ക ചോപ്ര. അഭിനേത്രിയായും മോഡലായും ഗായികയായും നിർമാതാവുമായെല്ലാം ബോളിവുഡിൽ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് താരം,
താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. സുവണ നിറത്തിലുള്ള ഡീപ്പ് നെക്ക് ഫൊട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതാണ് ചിത്രം.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾകൂടിയാണ് പ്രിയങ്ക. രണ്ട് ദേശീയ അവർഡും അഞ്ച് ഫിലിം ഫെയറുമടക്കം താരത്തിന്റെ അഭിനയത്തിന് ലഭിച്ച അംഗീകരങ്ങൾ തന്നെ പ്രിയങ്കയുടെ മികവിന്റെ അടയാളങ്ങളാണ്.
ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരം. തമിഴിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിനയ അരങ്ങേറ്റം. അവിടെ നിന്നും താരം ബോളിവുഡിലെത്തി. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടേയും ബോളിൡവുഡിലെ ഒന്നാം നമ്പര്‍ താരമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര.
അതേസമയം ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ്. റോഡ് മൂവിയാണ് ജീ ലേ സര.
മഞ്ഞുമ്മല് ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില് നല്ല വേഷങ്ങള് ചെയ്യാന്…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…