തെന്നിന്ത്യൻ താരസുന്ദരിമാരിൽ പുതുമുഖ നായികമാരിൽ ഭൂരിപക്ഷവും ഇപ്പോൾ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. അതിൽ തന്നെ ഇത്തരം ഒരു ട്രെൻഡ് സെറ്റ് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരു താരമാണ് തമന്ന.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ തമന്ന വർക്ക്ഔട്ട് വീഡിയോസും ഫൊട്ടോസുമെല്ലാം ആരാധകർക്കായി ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പ്രമുഖ സ്പോർട്സ് ഉൽപ്പന്ന നിർമാതാക്കളായ റീബോക്കുമൊത്തുള്ള കൊളബറേഷന്റെ ഭാഗമാണ് പുതിയ ഫൊട്ടോ. എന്തായാലും ശാരീരിക വടിവഴക് പ്രദർശിപ്പിച്ചുള്ള താരത്തിന്റെ പുതിയ ഫൊട്ടോ വൈറലായി കഴിഞ്ഞു.
അഴകളവുകളാൽ ആരെയും അസൂയപ്പെടുത്തുന്ന തമ്മന്നയുടെ ഫിറ്റായ ശരീരത്തിന്‍റെ രഹസ്യം നടി പിന്തുടരുന്ന കൃത്യവും കര്‍ശനവുമായ വ്യായാമ മുറകളാണ്. തമന്നയുടെ വ്യായാമക്രമത്തിന്‍റെ ഒരു മുഖ്യ ഭാഗമാണ് സ്ട്രെച്ചിങ് വ്യായാമങ്ങള്‍.
തമിഴ്, തെലുങ്ക് സിനിമ ലോകത്ത് സജീവസാനിധ്യമായ തമന്ന മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. തമന്നയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…