അമ്പിളി എന്ന സൗബിൻ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ താരമാണ് തൻവി റാം. അഭിനേത്രിയായും മോഡലായും ബിഗ് സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് താരം.
ആദ്യ ചിത്രത്തിലെ തന്നെ ശ്രദ്ധേയമായ പ്രകടനം ഇപ്പോൾ തെലുങ്കിലേക്കും തൻവിക്ക് അവസരമൊരുക്കിയിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവിൽ തൻവിയും കൂടെയുണ്ട്.
തെലുങ്ക് താരം നാനിയുടെ ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ആഹാ സുന്ദരാ എന്ന പേരിൽ ചിത്രം മലയാളത്തിലുമെത്തുന്നുണ്ട്.
സിനിമയിൽ നസ്രിയയുടെ സഹോദരിയായാണ് തൻവി വേഷമിടുന്നത്. നദിയ മൊയ്ദുവാണ് ചിത്രത്തിൽ ഇരുവരുടെയും അമ്മയുടെ വേഷത്തിലെത്തുന്നത്.
കണ്ണൂർ സ്വദേശിനിയായ തൻവി ബാംഗ്ലൂരിലായിരുന്നു പഠിച്ചതും വളർന്നതുമൊക്കെ. ബാങ്ക് ഓഫിസറായി തന്റെ കരിയർ ആരംഭിച്ച തൻവി അഭിനയ മോഹംമൂലം അത് ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു.
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ…
മലയാള സിനിമയിലെ യുവതാരങ്ങളും അണിയറപ്രവർത്തകരും സാമൂഹിക പ്രതിബദ്ധതയുടെ…
മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ നടി മുക്ത…
തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ ആർ.ജെ. ബാലാജിയും…
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ 'ഓപ്പറേഷൻ സിന്ദൂറും' പ്രമേയമാക്കി…
മലയാള സിനിമയിൽ 47 വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ…