Categories: latest news

മഞ്ഞയിൽ അതിശയിപ്പിക്കുന്ന ലുക്കുമായി ജെനിലിയ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

കുസൃതിയും കുറുമ്പുമായി സിനിമ പ്രേക്ഷകരുടെ മനസിൽ കയറി പറ്റിയ മറ്റൊരു താരം ഉണ്ടാകില്ല. തെന്നിന്ത്യയ്ക്കും ബോളിവുഡിനും ഒരുപോലെ പ്രിയപ്പെട്ട ജെനിലിയ.

റീൽസുകളും പോസ്റ്റുകളുമായി സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമാണ് ജെനിലിയ. മഞ്ഞ കുപ്പായത്തിൽ ആരെയും അതിശയിപ്പിക്കുന്ന ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം തന്നെ താരത്തിന്റെ ഫൊട്ടോഷൂട്ട് വൈറലായി കഴിഞ്ഞു. ദിനേഷ് അഹൂജയാണ് ചിത്രങ്ങൾ ക്യാമറയൽ ഒപ്പിയെടുത്തിരിക്കുന്നത്.

മുംബൈ സ്വദേശിനിയായ ജെനിലിയയുടെ കരിയർ തുടങ്ങുന്നത് ഹിന്ദിയിലാണെങ്കിലും തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് കൂടുതൽ അഭിനയിച്ചിരിക്കുന്നത്. തുജെ മേരി ഖാസമാണ് അരങ്ങേറ്റ ചിത്രം. തമിഴിൽ ബോയ്സ് എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ഉറുമിയാണ് മലയാളത്തിൽ താരം അഭിനയിച്ച ഏക ചിത്രം. വിവാഹത്തിന് ശേഷം ഒരു ഇടവേളയെടുത്തെങ്കിലും ഇപ്പോൾ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ് താരം.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

16 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

22 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

22 hours ago