Shalini With Daughter
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ തെന്നിന്ത്യയില്‍ വന്‍ ആരവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ 34 കോടിയാണ് ‘വിക്രം’ കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ അടക്കം വിക്രം കണ്ട ശേഷം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ഇപ്പോള്‍ ഇതാ താരങ്ങള്‍ക്കായി വിക്രം ടീം ഒരുക്കിയ സ്‌പെഷ്യല്‍ ഷോയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിക്രത്തിലെ നായകന്‍ കമല്‍ഹാസന്‍ അടക്കമുള്ളവര്‍ ഈ ഷോ കാണാന്‍ എത്തി. സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി സത്യം തിയറ്ററിലാണ് സ്‌പെഷ്യല്‍ ഷോ ഒരുക്കിയത്.
മലയാളികളുടെ പ്രിയതാരവും തല അജിത്തിന്റെ പങ്കാളിയുമായ ശാലിനിയും വിക്രം സ്‌പെഷ്യല്‍ ഷോ കാണാന്‍ എത്തി. മകള്‍ക്കൊപ്പമാണ് ശാലിനി എത്തിയത്. ഉലകനായകന്‍ കമല്‍ഹാസന്റെ കടുത്ത ആരാധികയാണ് ശാലിനി. നടി ലിസിയും ഈ ഷോ കാണാന്‍ എത്തിയിരുന്നു. ലിസിയോട് കമല്‍ഹാസന്‍ കുശലം പറയുന്നതും വീഡിയോയില്‍ കാണാം.
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…
തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…
നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…
'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…