Categories: latest news

ബോള്‍ഡ്‌ ആൻഡ് ബ്യൂട്ടി; ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. ആദ്യ സിനിമ മുതൽ തന്നെ വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷകരെ ത്രസിപ്പിച്ച് മുന്നേറുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്. അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഫ്ലോറൽ ഡിസൈനിലുള്ള സാരിയണിഞ്ഞാണ് താരം ഫൊട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പുഞ്ചിരിയോടുകൂടിയ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റ് ബോക്സിൽ സഹതാരങ്ങളുടെയും ആരാധകരുടെയും തിക്കിതിരക്കാണ്.

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരാനൊരുങ്ങുകയാണ് താരം. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. ഷറഫൂദീനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

സംവിധായകന്‍ ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ രണ്ട് ദേശീയ പുരസ്‌കാരം നേടിയ തെന്നിന്ത്യന്‍ അഭിനേത്രിയുടെ വേഷമാണ് ചിത്രത്തില്‍ ഭാവന ചെയ്യുക എന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു.

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു ഐപിഎസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ഗൗതം മേനോന്റേത്. ഷെയിന്റെ കഥാപാത്രത്തിന്റെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇഒ എലിയാവു കോഹന്‍ എന്ന ജൂതനായാണ് ഷെയിന്‍ വേഷമിടുക.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

17 hours ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

18 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago