Categories: latest news

സാനിറ്ററി നാപ്കിന്‍ പോലെ പെണ്‍കുട്ടികള്‍ കോണ്ടവും ബാഗില്‍ കരുതണം: നടി നുഷ്രത്ത്

പെണ്‍കുട്ടികള്‍ കോണ്ടം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കി ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. സാനിറ്ററി നാപ്കിന്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കുന്നതുപോലെ പെണ്‍കുട്ടികള്‍ കോണ്ടവും ബാഗില്‍ സൂക്ഷിക്കണമെന്ന് നുഷ്രത്ത് പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം.

ആണുങ്ങളുടെ ഭാഗത്ത് നിന്ന് മാത്രമാണ് കോണ്ടം പരസ്യങ്ങള്‍ കാണിക്കുന്നത്. കോണ്ടം പരസ്യങ്ങളും മറ്റും ആണുങ്ങളുടെ പോയിന്റ് ഓഫ് വ്യൂവില്‍ നിന്നാണ്. ഞങ്ങളുടെ സിനിമ ശ്രമിക്കുന്നത് ആളുകളുടെ ചിന്താഗതി മാറ്റാനാണ്. സെക്‌സിനിടെ ആണുങ്ങളേക്കാള്‍ പെണ്‍കുട്ടികള്‍ക്കാണ് കോണ്ടം പ്രധാനപ്പെട്ടത്. ആണുങ്ങള്‍ കോണ്ടം ധരിച്ചില്ലെങ്കില്‍ അവര്‍ക്ക് വലിയ നഷ്ടങ്ങളോ പ്രശ്‌നങ്ങളോ ഇല്ല. എന്നാല്‍ പെണ്ണുങ്ങള്‍ക്ക് അങ്ങനെയല്ലെന്നും നുഷ്രത്ത് പറഞ്ഞു.

Nushrat

‘ ഒരു പുരുഷന്‍ കോണ്ടം ധരിച്ചില്ലെങ്കില്‍ അത് അവര്‍ക്ക് അത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. പക്ഷേ പെണ്‍കുട്ടികള്‍ക്ക് അങ്ങനെയല്ല. പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍ ആകും. പിന്നീട് അബോര്‍ഷന്‍ മാത്രമാണ് ഏക വഴി. പെണ്‍കുട്ടികളുടെ ശരീരത്തില്‍ ഇതെല്ലാം വലിയ രീതിയില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇതൊന്നും ആരോഗ്യത്തിനു നല്ലതല്ല. ആണിന് കോണ്ടം വാങ്ങിക്കാന്‍ താല്‍പര്യക്കുറവ് ഉണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും കോണ്ടം വാങ്ങണം. സാനിറ്ററി പാഡുകളെ പോലെ ബാഗില്‍ സൂക്ഷിക്കണം. കാരണം ഇത് വളരെ അത്യാവശ്യമാണ്. സുരക്ഷിതത്വത്തിനു ആവശ്യമായ സാധനമാണ്,’ താരം പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പങ്കാളിയെ ആഗ്രഹിക്കുന്നില്ല; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

17 hours ago

സ്വന്തം വീട്ടുകാര്‍ക്ക് നാണക്കേടാകും എന്നതാണ് ചിന്ത; സ്‌നേഹ ശ്രീകുമാര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…

17 hours ago

മമ്മൂക്കയോട് സംസാരിക്കാന്‍ പേടിയാണ്: അനുശ്രീ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…

17 hours ago

വിവാഹമോചനം തോല്‍വിയല്ല: അശ്വതി ശ്രീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്.…

17 hours ago

ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

17 hours ago

അടിപൊളിയായി നയന്‍താര ചക്രവര്‍ത്തി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

22 hours ago