Categories: latest news

വിക്രം തിയറ്ററുകളിൽ; കമൽ ഹാസൻ ഉൾപ്പടെയുള്ള താരങ്ങളുടെ ചിത്രത്തിലെ പ്രതിഫലം അറിയാം

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിക്രം. ഇന്ന് തിയറ്ററുകളിലെത്തിയ വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കമല ഹാസൻ പ്രധാന വേഷത്തിലെത്തുന്നത് ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ കാളിദായ് ജയറാം, നരെയ്ൻ, ആന്റണി വർഗീസ്, അർജുൻ ദാസ് തുടങ്ങി വൻ താര നിരയാണ് അണി നിരക്കുന്നത്. തമിഴിലെ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുറത്തുവരുന്നത് റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ മുതൽമുടക്ക്. കമൽ ഹാസൻ തന്നെയാണ് വിക്രത്തിന്റെ നിർമാതാവ്. വിശ്വരൂപത്തിന് ശേഷം കമൽ ഹാസൻ ബിഗ് സ്ക്രീനിലെത്തുന്ന ചിത്രമാണ് വിക്രം. ചിത്രത്തിൽ കമൽ ഹാസന്റെ പ്രതിഫലം തന്നെ 50 കോടിയാണ്. വിജയ് സേതുപതിക്ക് 10 കോടിയും സംവിധായകൻ ലോകേഷ് കനകരാജിന് 8 കോടിയും പ്രതിഫലമായി ലഭിക്കും. മലയാളി താരം ഫഹദിന് നാല് കോടിയാണ് പ്രതിഫലം. സംഗീത സംവിധാനം അനിരുദ്ധാണ്. താരത്തിന് ലഭിക്കുക നാല് കോടി രൂപയാണ്.

കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

5 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

5 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

11 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

11 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

11 hours ago