Jasmine M Moosa
ബിഗ് ബോസ് വീട്ടില്‍ നിന്ന് ജാസ്മിന്‍ പടിയിറങ്ങി. ബിഗ് ബോസിന്റെ അനുവാദം കിട്ടിയെന്നും ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയാണെന്നും ജാസ്മിന്‍ പറഞ്ഞു. ആരും തന്നോട് സംസാരിക്കാന്‍ വരരുതെന്നും ഷോ ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചെന്നും ജാസ്മിന്‍ വ്യക്തമാക്കി.
നാടകീയ രംഗങ്ങളാണ് ബിഗ് ബോസില്‍ അരങ്ങേറിയത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞ് പെട്ടിയും പാക്ക് ചെയ്തു പോകുന്ന വഴി ബിഗ് ബോസ് വീട്ടിലെ ചെടി ചട്ടി ജാസ്മിന്‍ എറിഞ്ഞു പൊട്ടിച്ചു. തന്നോട് സംസാരിക്കാന്‍ വന്ന ദില്‍ഷയോട് എന്നോട് സംസാരിക്കാന്‍ വരരുത് എന്നാണ് ജാസ്മിന്‍ പറയുന്നത്.
ഈ സീസണില്‍ ശക്തമായ മത്സരം കാഴ്ചവെച്ച ജാസ്മിന്‍ എം.മൂസ സ്വന്തം താല്‍പര്യ പ്രകാരമാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് ജാസ്മിന്‍ അറിയിച്ചു.
Jasmine M Moosa
നേരത്തെ റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായിരുന്നു. റിയാസിനെ തല്ലിയ റോബിനെതിരെ ബിഗ് ബോസ് നടപടിയെടുക്കുകയാണ്. നിലവില്‍ ബിഗ് ബോസ് വീടിനോട് ചേര്‍ന്ന സീക്രട്ട് റൂമിലാണ് റോബിന്‍ ഇപ്പോള്‍ ഉള്ളത്. ബിഗ് ബോസ് നിയമം തെറ്റിച്ച റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
കണ്‍ഫെഷന്‍ റൂമിലെത്തിയ ജാസ്മിന്‍ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരിക്കുകയാണെന്നും ഷോ ക്വിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും പറയുകയായിരുന്നു. തീരുമാനം അന്തിമമെങ്കില്‍ വീട് വിട്ടിറങ്ങാമെന്ന് ബിഗ് ബോസ് പറയുന്നു. ബിഗ് ബോസിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ ജാസ്മിന്‍ പെട്ടിയുമെടുത്ത് പുറത്തിറങ്ങുകയായിരുന്നു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…