Categories: latest news

ആ ചിരിയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്; ഗണേഷ് കുമാറിനെ പുകഴ്ത്തി അനുശ്രീ

നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തി നടി അനുശ്രീ. ഒരു ജനനായകന്‍ എങ്ങനെ ആകണമെന്ന് താന്‍ മനസ്സിലാക്കിയത് ഗണേഷ് കുമാറിനെ കണ്ടാണെന്ന് അനുശ്രീ കുറിച്ചു.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ

ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്‌കുമാര്‍, ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍…

{Flash back} 2002_2003 സമയങ്ങളില്‍ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.

Ganesh Kumar

‘The smile of Acceptance’.. ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം.. പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്..ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാംല്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്…keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍…

 

അനില മൂര്‍ത്തി

Recent Posts

കഷണ്ടിയും ഉയരക്കുറവും; സൗബിനെ ബോഡി ഷെയ്മിങ് നടത്തി രജനികാന്ത്, വിവാദം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം…

4 hours ago

മഞ്ജുവിന്റെ അച്ഛന്റെ കൈയ്യില്‍ നിന്നും നല്ല തെറി കിട്ടി; ദിലീപ്-മഞ്ജു വിവാഹത്തിന് കൂട്ടുനിന്നത് ഈ താരം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

1 day ago

ബിഗ്‌ബോസില്‍ വിളിച്ചിരുന്നു, താന്‍ പോയില്ല; ഗായത്രി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…

1 day ago

എളുപ്പത്തില്‍ പൈസ കിട്ടുമ്പോള്‍ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

1 day ago

അനുഷ്‌കയെ മോശമായി ചിത്രീകരിച്ചു; പരാതിയുമായി ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago