Categories: Videos

പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃത സുരേഷും ഗോപി സുന്ദറും ഒരേ വേദിയില്‍; ആവേശത്തിലാഴ്ത്തി പ്രകടനം (വീഡിയോ)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അതുപോലെ തന്നെ മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഈയടുത്താണ് പുറത്തുവന്നത്.

Amritha Suresh and Gopi Sundar

തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും അമൃതയും ഗോപി സുന്ദറും കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഇപ്പോള്‍ ഇതാ പ്രണയം തുറന്നുപറഞ്ഞ ശേഷം അമൃതയും ഗോപി സുന്ദറും ചേര്‍ന്ന് കിടിലന്‍ പെര്‍ഫോമന്‍സ് നടത്തിയിരിക്കുന്നു.

തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി തിയറ്ററില്‍ ആയിരുന്നു ഗോപി സുന്ദറിന്റെ ലൈവ് ഷോ. ഈ ഷോയില്‍ അമൃത സുരേഷും പാടാന്‍ എത്തിയിരുന്നു. അമൃതയും ഗോപി സുന്ദറും ഒന്നിച്ചുള്ള പ്രകടനമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിലെ ‘മാംഗല്യം തന്തുനാനേന’ എന്ന പാട്ട് ഇരുവരും ഒന്നിച്ച് ആലപിക്കുന്നത് പ്രേക്ഷകരെ ഇളക്കി മറിക്കുന്നുണ്ട്. ഇരുവരും വേദിയില്‍ തിമിര്‍ത്താടുകയാണ്. പാട്ടിന്റെ അവസാനത്തില്‍ അമൃതയ്ക്ക് ഗോപി സുന്ദര്‍ ഒരു റോസാപ്പൂ നല്‍കുന്നതും കാണാം.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago